ചാരുംമൂട്: കൊവിഡിനെ പ്രതിരോധിക്കാൻ മഴയും വെയിലും അവഗണിച്ച് നിരത്തുകളിൽ കഠിനപ്രയത്‌നം ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പളം പിടിക്കരുതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പറഞ്ഞു.
'പൊലീസിനൊരു തണൽ' എന്ന പരിപാടിയുടെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി ചാരുംമൂട് യൂണിറ്റ് സംഘടിപ്പിച്ച കുടവിതരണം നൂറനാട് സർക്കിൾ ഇൻസ്പെക്ടർ ജഗദീഷിന് നൽകി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമിതി നിയോജക മണ്ഡലം പ്രസിഡന്റ് എം.എസ്.സലാമത്ത്, യൂണിറ്റ് സെക്രട്ടറി എസ്.ഗിരീഷ്, ട്രഷറർ എബ്രഹാം പറമ്പിൽ, എം.ഷറഫുദ്ദീൻ, ദിവാകരൻനായർ, കെ. ഫസൽ അലീ ഖാൻ, ജി.മണിക്കുട്ടൻ, സുരേഷ് കുമാർ ഇഷോപ്പി, ശ്രീകുമാർ, ജബു തുടങ്ങിയവർ പങ്കെടുത്തു.