ഹരിപ്പാട് : ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഹരിപ്പാട് നിയോജക മണ്ഡലം സർവ്വോദയ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി കാർത്തികപ്പള്ളി പഞ്ചായത്തിലെ നിർദ്ധനരായ 70 കിടപ്പ് രോഗികൾക്ക് സൗജന്യ മെഡിക്കൽ കിറ്റ് വിതരണം ചെയ്തു.

സൊസൈറ്റി ഹരിപ്പാട് നിയോജക മണ്ഡലം ചെയർമാൻ എസ്. ദീപു അദ്ധ്യക്ഷത വഹിച്ചു. കൺവീനർ രഞ്ജിത്ത് ചിങ്ങോലി സ്വാഗതം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് അഡ്വ. എം. ലിജു വിതരണോദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡന്റ് സുരേഷ് രാമകൃഷ്ണൻ ഏറ്റുവാങ്ങി. ജില്ലയിലെ എല്ലാ പഞ്ചായത്തിലും നിർദ്ധനരായ കിടപ്പ് രോഗികൾക്ക് മെഡിക്കൽ കിറ്റ് സൗജന്യമായി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറി ജേക്കബ് തമ്പാൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എസ്. വിനോദ് കുമാർ, ഡി.സി.സി മെമ്പർമാരായ ജി.സുരേഷ്, ശ്രീവല്ലഭൻ, ബ്ലോക്ക് സെക്രട്ടറി അഭിലാഷ്, പഞ്ചായത്ത് അംഗങ്ങളായ ആർ. അജിത് കുമാർ, ബിനുസാംജി എന്നിവർ പങ്കെടുത്തു.