മാവേലിക്കര: ബി.ജെ.പി നേതാവായിരുന്ന കെ.ജി.മാരാരുടെ 25-ാം വാർഷിക അനുസ്മരണ സമ്മേളനം ബി.ജെ.പി ദക്ഷിണ മേഖലാ പ്രസിഡന്റ് കെ.സോമൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് അദ്ധ്യക്ഷനായി. സംസ്ഥാന കൗൺസിൽ അംഗം വെട്ടിയാർ മണിക്കുട്ടൻ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഹരീഷ് കാട്ടൂർ, അഡ്വ.കെ.വി.അരുൺ, ട്രഷറർ കെ.എം.ഹരികുമാർ, ജീവൻ ആർ.ചാലിശേരിൽ, സന്തോഷ് മറ്റം, ദേവരാജൻ, സുജിത്ത് ആർ.പിള്ള തുടങ്ങിയവർ സംസാരിച്ചു.