കരുതലിനായി കാതോർത്ത്... മാവേലിക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്തെ വെയ്റ്റിംഗ് ഷെഡിലെ അന്തേവാസിയാണ് പ്രദേശവാസികൂടിയായ ഈ വൃദ്ധൻ. ചെറിയൊരു റേഡിയോ ആണ് കക്ഷിയുടെ ഉറ്റമിത്രം. സദാസമയം റേഡിയോ ശ്രവിക്കും. വാർത്തകളോടാണ് താത്പര്യമേറെ. കൊവിഡ് നിയന്ത്രണങ്ങളൊക്കെ നന്നായി മനസിലാക്കിയിട്ടുണ്ട്. അടുത്തെത്തുന്നവരോട് പങ്കുവയ്ക്കുകയും ചെയ്യും. (മാവേലിക്കര ജോയിന്റ് ആർ.ടി.ഒ എം.ജി. മനോജ് മൊബൈൽ ഫോണിൽ പകർത്തിയ ചിത്രം)