അമ്പലപ്പുഴ:മതിൽ ഇടിഞ്ഞുവീണ് മരിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർ പ്രദീപിന്റെയും ഗുരുതരമായി പരിക്കേറ്റ് ആലപ്പുഴ മെഡി. ആശുപത്രിയിൽ കഴിയുന്ന പ്ളംബർ ബാലചന്ദ്രന്റെയും കുടുംബങ്ങൾക്ക് മന്ത്രി ജി.സുധാകരൻ സഹായധനം കൈമാറി.

പ്രദീപിന്റെ ഭാര്യ ജയന്തിക്കും കുടുംബത്തിനുമായി ഒരു ലക്ഷം രൂപയും ബാലചന്ദ്രന്റെ ചികിത്സയ്ക്കായി 50,000 രൂപയുമാണ് നൽകിയത്. മന്ത്രി ഇവരുടെ വീടുകളിൽ നേരിട്ടെത്തി തുക കൈമാറി. ബാലചന്ദ്രന് പിന്നീട് 50,000 രൂപ കൂടി നൽകുമെന്നും മന്ത്രി അറിയിച്ചു.