photo

ചേർത്തല: വയലാർ ബ്ലോക്ക് കോൺഗ്രസ് കമ്മി​റ്റിയുടെ നേതൃത്വത്തിൽ 7000 മാസ്‌കുകൾ സൗജന്യമായി വിതരണം ചെയ്യും.

ഒരു മണ്ഡലത്തിൽ ആയിരം മാസ്‌കുകൾ വീതം ഏഴു മണ്ഡലങ്ങളിലാണ് കഴുകി ഉപയോഗിക്കാവുന്ന മാസ്‌കുകൾ വിതരണം ചെയ്യുന്നത്. വയലാർ വെസ്​റ്റ് മണ്ഡലം കോൺഗ്രസ് കമ്മി​റ്റിയുടെ നേതൃത്വത്തിൽ നടന്ന മാസ്‌ക് വിതരണം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.വി.എൻ.അജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കളത്തിൽ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.ആർ.രാജേന്ദ്രപ്രസാദ്, ടി.എസ്.ബാഹുലേയൻ, പഞ്ചായത്ത് മെമ്പർമാരായ ശോഭ വിജയൻ,സരസ്വതി ഗോപി, കെ.എൻ.രാധാമണി,കെ.ജി.അജിത്, ജെയിംസ് തുരുത്തേൽ എന്നിവർ പങ്കെടുത്തു.