മാവേലിക്കര: കർഷക പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ തെക്കേക്കര ചൂരല്ലൂൽ കണ്ടത്തിൽ കെ.വി. എബ്രഹാമാണ് ഇപ്പോൾ തെക്കേക്കരയിലെ താരം.
അഞ്ചു മാസത്തെ പെൻഷൻ തുക മുഴുവനും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കൊവിഡ് പ്രതിസന്ധിയിൽ ലോകം മുഴുവൻ ആശങ്കയിൽ കഴിയുമ്പോൾ പെൻഷൻ തുക ചെലവാക്കാൻ തോന്നിയില്ലെന്ന് എബ്രഹാം പറഞ്ഞു. സി.പി.എം മാവേലിക്കര ഏരിയ സെക്രട്ടറി കെ.മധുസൂദനൻ തുക ഏറ്റുവാങ്ങി. 40 വർഷമായി കാർഷിക മേഖലയിൽ സജീവമായ എബ്രഹാമും ഭാര്യ പൊന്നമ്മയും കൈവശമുള്ള ഭൂമിയിൽ എല്ലാ പച്ചക്കറികളും കിഴങ്ങുവർഗ്ഗങ്ങളും വാഴയും കൃഷി ചെയ്യുന്നുണ്ട്.