കറ്റാനം: ഭരണിക്കാവിൽ ഡി.വൈ.എഫ്‌.ഐ പ്രവർത്തകനെ കുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ. ഭരണിക്കാവ് മഹേഷ് ഭവനത്തിൽ മഹേഷ് (മനു-22) ആണ് അറസ്റ്റിലായത്.

ഭരണിക്കാവ് വടക്ക് ചെന്നിച്ചേരി മുക്കിൽ കഴിഞ്ഞ ദിവസം രാത്രി 7.30 നാണ് സംഭവം. ഭരണിക്കാവ് വടക്ക് ശാരികയിൽ മേഘനാഥ് ഉണ്ണി (23), ബന്ധു ഭരണിക്കാവ് അരുണോദയത്തിൽ (27) എന്നിവരാണ് ആക്രമിക്കപ്പെട്ടത്. കത്തി കൊണ്ട് ഇടതു നെഞ്ചിൽ കുത്തേറ്റ മേഘനാഥ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അരുണിന് മർദ്ദനമേറ്റു. മേഘനാഥും അരുണും വീടിന് സമീപം സംസാരിച്ചു നിൽക്കവേ ഇരുട്ടിൽ പതുങ്ങിയെത്തിയായിരുന്നു ആക്രമണം. മഹേഷിന്റെ കഞ്ചാവ് ഇടപാടുകളെ ചോദ്യം ചെയ്തതാണ് വൈരാഗ്യത്തിനിടയാക്കിയത്.