ചേർത്തല: അരൂർ മുതൽ അമ്പലപ്പുഴ വരെയുള്ള ചെമ്മീൻപീലിംഗ് മേഖലയിൽ പണിയെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികൾക്ക് അടിയന്തര സാമ്പത്തിക സഹായം എത്തിക്കണമെന്ന് കേരള സ്വതന്ത്റ മത്സ്യത്തൊഴിലാളി ഫെഡറേഷൻ ആലപ്പുഴ ഉൾനാട് ജില്ലാ കമ്മി​റ്റി ആവശ്യപ്പെട്ടു. മ​റ്റ് മേഖലകളിൽ താത്കാലിക ആശ്വാസ പദ്ധതികൾ പ്രഖ്യാപിച്ച സർക്കാർ ഈ മേഖലയിൽ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്ന് ഫെഡറേഷൻ ജില്ലാ സെക്രട്ടറി ജെസിരാജുവും പ്രസിഡന്റ് ജാക്‌സൺ പൊള്ളയിലും കുറ്റപ്പെടുത്തി.