photo

ചേർത്തല:കഞ്ഞിക്കുഴി കെ.കെ.കുമാരൻ പെയിൻ ആൻഡ് പാലിയേ​റ്റീവ് സൊസൈ​റ്റിയുടെ കൃഷി @ ലൈവ് പരിപാടിയുടെ ഭാഗമായി ചേർത്തല തെക്കിൽ സംഘടിപ്പിച്ച പശു പരിപാലനം അറിയേണ്ടതെല്ലാം പരിപാടി മന്ത്റി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്തു.

സൊസൈ​റ്റി ചെയർമാൻ എസ്.രാധാകൃഷ്ണൻ,എം.സന്തോഷ് കുമാർ,ബി സലിം എന്നിവർ പങ്കെടുത്തു , അതിജീവനത്തിന് ഒരു കൈത്താങ്ങ് എന്ന നിലയിൽ വിവിധ കാർഷിക മേഖലയെ പരിചയപ്പെടുത്തിക്കൊണ്ട് സൊസൈ​റ്റി ആരംഭിച്ച കൃഷി @ ലൈവ് പരിപാടിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.നവ മാദ്ധ്യമങ്ങളുടെ സാദ്ധ്യത ഉപയോഗപ്പെടുത്തി കൂടുതൽ ആളുകളെ കൃഷിയിലേക്ക് ആകർഷിക്കുക എന്നതാണ് ലക്ഷ്യം.