ചേർത്തല: കൊവിഡ് കാലത്ത് സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ചങ്ങല മുറിയാതിരിക്കാൻ ഓൺലൈൻ പഠന പദ്ധതി ഉപകരിക്കുമെന്ന് മന്ത്റി പി.തിലോത്തമൻ പറഞ്ഞു. തണ്ണീർമുക്കം പഞ്ചായത്ത് എൽ.പി.സ്‌കൂളിൽ കഴിഞ്ഞ ഒരു മാസമായി നടക്കുന്ന ഓൺലൈൻ പഠന പദ്ധതിയുടെ അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്റി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ കെ.ആർ.സുരേഷ്, എസ്.എം.സി ചെയർമാൻ എസ്.നിധീഷ്, ടി.എസ്.അജയകുമാർ, കോ-ഓർഡിനേ​റ്റർ ഡി.ബാബു, ഹെഡ്മാസ്​റ്റർ എസ്.അജയഘോഷ്, കെ.ആർ.സ്‌നേഹലാൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.