ആലപ്പുഴ:തണ്ണീർമുക്കം ബണ്ട് തുറക്കാൻ വൈകിയത് മൂലം ഉൾനാടൻ മത്സ്യ തൊഴിലാളികൾക്കും കക്കാ തൊഴിലാളികൾക്കും ഉണ്ടായ തൊഴിൽ നഷ്ടം മുൻ നിർത്തി അടിയന്തര സാമ്പത്തിക സഹായം അനുവദിക്കണമെന്ന് ആലപ്പുഴ ജില്ലാ കടലോര കായലോര മത്സ്യ തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ജില്ലാ പ്രസിഡന്റ് ഒ.കെ.മോഹനനും,ജനറൽ സെക്രട്ടറി വി.സി.മധുവും ആവശ്യപ്പെട്ടു.മാർച്ച് 15ന് ബണ്ട് തുറക്കണമെന്ന വ്യവസ്ഥ ലംഘിച്ചത് മൂലം ചെമ്മീൻ,മത്സ്യ ഉത്പാദനം കുറയുകയും പാരിസ്ഥിതിക പ്രശ്നങ്ങൾ വർദ്ധിക്കുകയും ചെയ്തുവെന്ന് അവർ പറഞ്ഞു. ബണ്ട് തുറക്കുവാൻ ഒന്നര മാസം വൈകിയത് മൂലം മത്സ്യ തൊഴിലാളികളും കക്കാ തൊഴിലാളികളും ദുരിതത്തിലായെന്ന് ഇവർ പറഞ്ഞു.