ആലപ്പുഴ: വിദേശത്ത് കുടുങ്ങി മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി നോർക്ക രജിസ്ട്രേഷൻ ആരംഭിച്ചുവെന്നതും കേന്ദ്ര സർക്കാർ വൈകിയ വേളയിലെങ്കിലും പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിന് അനുകൂലമായി നിലപാട് സ്വീകരിച്ചതും സ്വാഗതം ചെയ്യുന്നുവെന്ന് കോൺഗ്രസ് ലോക് സഭാ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.
അനവധി പ്രവാസികളാണ് നാട്ടിലേക്കെത്താൻ ആകാംഷയോടെ കാത്തിരിക്കുന്നതെന്നും അവർക്ക് ഇനി ബുദ്ധിമുട്ട് ഉണ്ടാകാതെ നടപടികൾ പൂർത്തിയാക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എം പി ആവശ്യപ്പെട്ടു.