ആലപ്പുഴ: പുതിയ ബാറുകൾക്ക് ലൈസൻസ് നൽകിയ നടപടി വഞ്ചനാപരമാണന്ന് ഗാന്ധിയൻ ദർശനവേദി ചെയർമാൻ ബേബി പാറക്കാടൻ,കേരള പ്രദേശ് മദ്യവിരുദ്ധ സമിതി ജനറൽ സെക്രട്ടറി ജോൺ മാടവന,മദ്യവിരുദ്ധ ഏകോപനസമിതി സെക്രട്ടറി ജോർജ് കാരാച്ചിറ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. പുതിയ ബാർലൈസൻസ് പിൻവലിക്കണെന്നും അല്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മദ്യവിരുദ്ധ സംഘടനകളുടെ കൂട്ടായ്മ രംഗത്തുവരുമെന്നും അവർ പറഞ്ഞു.