ഹരിപ്പാട്: തേങ്ങുകയറ്റ തൊഴിലാളിയായ പള്ളിപ്പാട് നടുവട്ടം രഞ്ജിത്ത് ഭവനിൽ ഗണേശൻ (50) തേങ്ങയിടുന്നതിനിടെ തെങ്ങിൽ നിന്നു വീണുമരിച്ചു.
പള്ളിപ്പാട് കുരീക്കാട് ജംഗ്ഷന് സമീപമുള്ള വീട്ടിൽ തേങ്ങ ഇടുന്നതിനിടെ ഇന്നലെ വൈകിട്ട് 3 മണിയോടെ ആയിരുന്നു അപകടം. കോൺക്രീറ്റ് റോഡിലേക്കാണ് വീണത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ വീട്ടുകാർ ഉടൻ തന്നെ ആംബുലൻസ് വിളിച്ചു ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: കനകമ്മ. മക്കൾ: രമ്യ, രഞ്ജിത്.