ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം 994-ാം നമ്പർ മുട്ടം ശാഖയുടെയും മുട്ടം ശ്രീരാമകൃഷ്ണാശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ദേശാഭിമാനി ടി.കെ. മാധവന്റെ 90-ാമത് ചരമ വാർഷികം ഇന്ന് രാവിലെ 11ന് ആചരിക്കും. ഛായാചിത്രത്തിൽ മാല ചാർത്തൽ, പുഷ്പാർച്ചന എന്നിവ നടക്കും. ചേപ്പാട് യൂണിയൻ പ്രസിഡന്റ്‌ എസ്. സലികുമാർ, ശാഖ പ്രസിഡന്റ്‌ ബി. നടരാജൻ, വൈസ് പ്രസിഡന്റ്‌ മുട്ടം ബാബു, സെക്രട്ടറി വി. നന്ദകുമാർ, സ്വാമി സുഖാകാശ സരസ്വതി, വനിതാ സംഘം പ്രസിഡന്റ്‌ സി. മഹിളാമണി, സെക്രട്ടറി സുമ സുരേഷ് എന്നിവർ പങ്കെടുക്കും.