ആലപ്പുഴ: ലോക്ക് ഡൗൺ കാലത്തെ നൈപുണ്യ പരിശീലനവും വിദ്യാഭ്യാസവും എന്ന വിഷയത്തിൽ ജില്ലാ കളക്ടർ എം.അഞ്ജന വിദ്യാർത്ഥികളോടും ഉദ്യോഗാർത്ഥികളോടും തത്സമയം ഓൺലൈനായി സംവദിക്കുന്നു. 28ന് രാവിലെ 11 മുതൽ 12 മണി വരെയാണ് അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് വെബ്സൈറ്റിലൂടെ
സംവാദം. ഇതോടെ അസാപിന്റെ സൗജന്യ ഓൺലൈൻ വെബിനാർ സീരിസിന് തുടക്കമാകും. സംവാദത്തിൽ
വ്യത്യസ്‍ത തൊഴിൽ മേഖലകളിലെ പ്രമുഖർ ജനങ്ങളുമായി തൊഴിൽ മേഖലകളിൽ നേടിയെടുക്കേണ്ട കഴിവുകളെ കുറിച്ച് സംസാരിക്കും. ഇതോടൊപ്പം എൻജിനിയറിംഗ്, പോളിടെക്‌നിക്, ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ വിദ്യാർത്ഥികളുടെ പാഠ്യ പദ്ധതിയനുസരിച്ചുള്ള ഓൺലൈൻ ക്ലാസുകളുമുണ്ടായിരിക്കും. വെബിനാറിനായി http://skillparkkerala.in/csp-cheriyakalavoor/ എന്ന ലിങ്ക് സന്ദർശിക്കുക. ഫോൺ: 8129617800.