ആലപ്പുഴ: സംസ്ഥാനത്ത് ഹോട്ട് സ്‌പോട്ട് ആയി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളിലെ കടകൾ, ഷോപ്പിംഗ് മാളുകൾ, വലിയ രീതിയിലുള്ള വ്യാപാര വാണിജ്യ സമുച്ചയങ്ങൾ എന്നിവ ഒഴികെ മറ്റിടങ്ങളിലെ എല്ലാ കടകളും രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ തുറന്ന് പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഉത്തരവിറക്കിയിട്ടും നിർബന്ധിച്ച് കടകളടപ്പിച്ച ജില്ലാ ഭരണകൂടത്തിന്റെ നടപടിയിൽ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സരയും ജില്ലാ ജനറൽ സെക്രട്ടറി വി.സബിൽരാജും പ്രതിഷേധിച്ചു. മറ്റ് ജില്ലകളിലൊന്നും ഇല്ലാത്ത തീരുമാനമാണ് ആലപ്പുഴ ജില്ലാ ഭരണകൂടത്തിന്റേത്. ഇതിൽ മാറ്റം വരുത്തിയില്ലങ്കിൽ വ്യാപാരികൾ കൂട്ടത്തോടെ തെരുവിലിറങ്ങി പ്രതിഷേധിക്കു

മെന്നും നേതാക്കൾ പറഞ്ഞു.