ആലപ്പുഴ: പ്രവാസി മലയാളികളെ തിരികെ കൊണ്ടുവരാൻ പ്രത്യേക വിമാനം അയയ്ക്കണമെന്നും പ്രവാസികളുടെ പ്രശ്‌നങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഡി.സി.സിയുടെ നേതൃത്വത്തിൽ പ്രസിഡന്റ് എം.ലിജു, കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗം ഷാനിമോൾ ഉസ്മാൻ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. ഡി.സുഗതൻ, എ.എ.ഷുക്കൂർ, അഡ്വ. സി.ആർ.ജയപ്രകാശ് എന്നിവർ ഇന്ന് ആലപ്പുഴ പിച്ചു അയ്യർ ജംഗ്ഷന് സമീപമുള്ള ബി.എസ്.എൻ.എൽ ഓഫിസിന് മുന്നിൽ സത്യാഗ്രഹം നടത്തും.