ആലപ്പുഴ: വിദ്യാഭ്യാസ വകുപ്പിലെ അസാപിന്റെ കമ്മ്യൂണി​റ്റി സ്‌കിൽ പാർക്ക് ചെറിയകലവൂർ ഒരുക്കുന്ന ആലപ്പുഴയിലെ സൗജന്യ ഓൺലൈൻ വെബ്ബിനാർ സീരിസിന് തുടക്കമിട്ട് കളക്ടർ എം.അഞ്ജന ലോക്ക് ഡൌൺ ഘട്ടത്തിലെ നൈപുണ്യ പരിശീലനവും വിദ്യാഭ്യാസവും എന്ന വിഷയത്തിൽ ജില്ലയിലെ വിദ്യാർത്ഥികളുമായും, ഉദ്യോഗാർത്ഥികളുമായും തത്സമയം ഓൺലൈനിൽ സംവദിക്കുന്നു.

നാളെ രാവിലെ 11 മുതൽ 12 വരെയാണ് അസാപ് കമ്മ്യൂണി​റ്റി സ്‌കിൽ പാർക്ക് വെബ്‌സൈ​റ്റിലൂടെ സൗകര്യമൊരുക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ വ്യത്യസ്ത തൊഴിൽ മേഖലകളിലെ പ്രമുഖർ സംവദിക്കും. എൻജിനീയറിംഗ്, പോളിടെക്‌നിക്, ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലെ വിദ്യാർത്ഥികളുടെ പാഠ്യ പദ്ധതിയനുസരിച്ചുള്ള ഓൺലൈൻ ക്ലാസുകളുമുണ്ടായിരിക്കും. വിശദ വിവരങ്ങൾക്ക് അസാപ് ആലപ്പുഴ ഫേസ്ബുക് പേജ് സന്ദർശിക്കുക. വെബ്ബിനറിനായി http://skillparkkerala.in/csp-cheriyakalavoor/ എന്ന ലിങ്ക് സന്ദർശിക്കണം. ഹെൽപ്പ് ലൈൻ നമ്പർ: 8129617800