ആലപ്പുഴ:ഭക്ഷ്യ വസ്തുക്കളും പഴം, പച്ചക്കറി ഉൾപ്പെടെയുള്ള എല്ലാ അവശ്യ വസ്തുക്കളും വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ വൈകിട്ട് 7വരെ പ്രവർത്തിക്കാമെന്ന് കളക്ടർ അറിയിച്ചു. ഉപഭോക്താക്കൾക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകാൻ സൗകര്യവും സാനി​ട്ടൈസർ ഉപയോഗത്തിനുള്ള സൗകര്യവും സാമൂഹിക അകലം പാലിക്കാൻ ഉള്ള സംവിധാനവും ഉണ്ടായിരിക്കണം.

തുറക്കാൻ പാടില്ലാത്തവ: വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരിശീലന കേന്ദ്രങ്ങൾ, പാർക്കുകൾ, ജിംനേഷ്യങ്ങൾ, കായികകേന്ദ്രങ്ങൾ, വിനോദകേന്ദ്രങ്ങൾ, ആഡി​റ്റോറിയങ്ങൾ, അസംബ്ലിഹാളുകൾ

സാമൂഹ്യ, രാഷ്ട്രീയ, കായിക, വിനോദ, വിദ്യാഭ്യാസ, സാംസ്‌കാരിക, ആത്മീയ കൂട്ടായ്മകളും മ​റ്റ് കൂടിച്ചേരലുകളും. അങ്കണവാടികൾ (പോഷകാഹാര വിതരണം 15 ദിവസത്തിലൊരിക്കൽ വീടുകളിൽ),

ബാർബർ ഷോപ്പുകൾ, ലേഡിസ്​റ്റോറുകൾ, ബ്യൂട്ടി പാർലറുകൾ, ടെക്‌സ്‌​റ്റൈലുകൾ, സ്​റ്റുഡിയോകൾ, ചെരിപ്പുകടകൾ, ജൂസ് കടകൾ, തട്ടുകടകൾ, തയ്യൽക്കടകൾ, ചായയും പാനീയങ്ങളും വിൽക്കുന്ന പെട്ടിക്കടകൾ

റോഡരികിൽ എണ്ണയിൽ വറുത്ത് നൽകുന്ന ഭക്ഷ്യവസ്തുക്കളുടെ വില്പന, സ്വർണ്ണക്കടകൾ, പുകയിലയുടെ ഉപയോഗവും വില്പനയും, ഫോട്ടോകോപ്പി/ പ്രിന്റിംഗ് കടകൾ, ഇന്റർനെ​റ്റ് കഫെകൾ