ചാരുംമൂട് : എസ്.എൻ.ഡി.പി യോഗം ചാരുംമൂട് യൂണിയനിൽ യൂത്ത്മൂവ്മെന്റ്, വനിതാസംഘം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്കു രൂപം നൽകി.യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ബി. സത്യപാൽ റിപ്പോർട്ട് അവതിപ്പിച്ചു. വൈസ് ചെയർമാൻ രഞ്ജിത്ത് ചുനക്കര, അഭിലാഷ് വള്ളികുന്നം, ചന്ദ്രബോസ് ചാരുംമൂട് എന്നിവർ പങ്കെടുത്തു.
ഭാരവാഹികൾ- യൂത്ത് മൂവ്മെന്റ്: വിഷ്ണു ചാരുംമൂട് (ചെയർമാൻ), ശ്രാവൺ പി.രാജ് (വൈസ് ചെയർമാൻ), എസ്. അനുരാജ് (കൺവീനർ), മഹേഷ് വെട്ടികോട് (ജോയിന്റ് കൺവീനർ), അനൂപ്, ശ്രീക്കുട്ടൻ (അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങൾ). വനിതാസംഘം: വന്ദന സുരേഷ് (ചെയർപേഴ്സൺ), അർച്ചന പ്രദീപ് (വൈസ് ചെയർപേഴ്സൺ), സ്മിത ദ്വാരക (കൺവീനർ), രേഖ സുരേഷ്, മിനി സനൽ (ജോ. കൺവീനർമാർ) ഷാൽ വിസ്മയ (സൈബർ സേന കോ- ഓർഡിനേറ്റർ).