ചാരുംമൂട്: സി.പി.ഐ പാലമേൽ വടക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അരി-പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ജില്ലാ എക്സിക്യുട്ടീവ് അംഗം
കെ ചന്ദ്രനുണ്ണിത്താൻ നിർവ്വഹിച്ചു. മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ബാലനുണ്ണിത്താൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ജി. സദാശിവൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനു ശിവൻ,വെളുത്ത കുഞ്ഞ്, വി പ്രഭാകരൻ, മഹേന്ദ്രദാസ്, അജി, രാജേഷ്, ഹനീഫാ എന്നിവർ നേതൃത്വം നൽകി.