പൂച്ചാക്കൽ: രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പൂച്ചാക്കൽ പൊലീസ് നടത്തിയ പരിശോധനയിൽ അരലിറ്റർ ചാരായവും 20 ലിറ്റർ കോടയും വാറ്റുപകരങ്ങളുമായി തൈക്കാട്ടുശേരി പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ കോഴപ്പള്ളിയിൽ പ്രദീപ് (42),സനൽ (42) എന്നിവർ പിടിയിൽ. എസ്.ഐ കെ.ജെ. ജേക്കബ്,എ.എസ്.ഐ മാരായ സി.കെ. സുദർശനൻ,രാജേന്ദ്രൻ,സിവിൽ പൊലീസ് ഓഫീസർമാരായ വി.എം. സത്യൻ, ശ്രീനിമോൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പ്രതികളെ റിമാൻഡ് ചെയ്തു.