തുറവൂർ: പട്ടണക്കാട് ബ്ലോക്ക്പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൊവിഡിനെതിരെ പ്രതിരോധ കിറ്റുകൾ വിതരണം ചെയ്തു.തുറവുർ താലൂക്കാശുപത്രിയിൽ നടന്ന കിറ്റ് വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മണി പ്രഭാകരൻ നിർവ്വഹിച്ചു. വൈസ് പ്രസിഡൻറ് സി.ടി.വിനോദ് ,. സെക്രട്ടറി വി.ആർ.മോനിഷ്, അഡ്വ.ടി.എച്ച്.സലാം, വി.കെ.ഗൗരീശൻ, ജയ അശോകൻ, തങ്കമ്മ കുഞ്ഞുമോൻ, അനിതാ ദിലീപ്, ഡോ.ആർ.റൂബി എന്നിവർ പങ്കെടുത്തു