photo

ചേർത്തല:എസ്.എൻ.ഡി.പി യോഗം വാരനാട് 728-ാം നമ്പർ ശാഖയിലെ അംഗങ്ങളുടെ എല്ലാ വീടുകളിലും അരി വിതരണം ചെയ്തു. ലോക്ക് ഡൗൺ തുടങ്ങിയ ശേഷം രണ്ടാം തവണയാണ് അരി വിതരണം നടത്തുന്നത്. ആദ്യ തവണ തിരഞ്ഞെടുത്ത അംഗങ്ങൾക്ക് അരിയും പല വ്യഞ്ജന കി​റ്റും നൽകിയിരുന്നു. ശാഖാ പ്രസിഡന്റ് എം.കെ.രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിജു അമൃത,സെക്രട്ടറി പി.ശാന്തകുമാർ,ഇ.ഭാസ്‌കരൻ,പി.ആർ.ഷാജി, വി.സാനു, ബെന്നി ബിനാലയം,അജി വെളിയിൽ എന്നിവർ നേതൃത്വം നൽകി.