ചാരുംമൂട്: സൗദി അറേബ്യയിലെ ബുറൈദായിൽ ഡ്രൈവറായിരുന്ന, ആദിക്കാട്ടുകുളങ്ങര തെരുവിൽ തറയിൽ പരേതനായ പിച്ചമുഹമ്മദ് റാവുത്തറുടെ മകൻ ഹബീസ്ഖാൻ (48) കൊവിഡ് ബാധിച്ച് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് മരണ വിവരം നാട്ടിലുള്ള ബന്ധുക്കൾ അറിയുന്നത്. അഞ്ചു വർഷത്തിനു മുമ്പാണ് അവസാനമായി നാട്ടിൽ വന്നത്. കബറടക്കം സൗദിയിൽ നടക്കും. ഭാര്യ: റംല. മക്കൾ: ബിലാൽ, മീൻഹാജ് .