മാവേലിക്കര: നവോത്ഥാന ചരിത്രത്തിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ മഹാനാണ് ദേശാഭിമാനി ടി.കെ. മാധവനെന്ന് എ.എം. ആരിഫ് എം.പി പറഞ്ഞു. ഇന്ന് ടി.കെ. മാധവന്റെ 90-ാം ചരമവാർഷികം ആചരിക്കുന്നതിന് മുന്നോടിയായി കണ്ണമംഗലത്തെ സ്മൃതിണ്ഡപത്തിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി. സി.പി.എം ചെട്ടികുളങ്ങര തെക്ക് ലോക്കൽ സെക്രട്ടറി എസ്.സുനിൽകുമാർ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ശ്രീജിത്ത്, ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കൃഷ്ണമ്മ, സ്ഥിരം സമിതി അദ്ധ്യക്ഷൻ ജി.രാജു എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടിയിരുന്നു. ചെട്ടികുളങ്ങര കണ്ണമംഗലത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ച വൃദ്ധ ദമ്പതികളുടെ വീടും എം.പി സന്ദർശിച്ചു.