കറ്റാനം: യൂത്ത് കോൺഗ്രസ് നേതാവ് സുഹൈലിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കായംകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാമ്പുകുളങ്ങരയിൽ നടത്തിയ പ്രതിഷേധജ്വാല കറ്റാനം മണ്ഡലം പ്രസിഡന്റ് നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി അംഗം ടി.ടി. സജീവൻ, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ് സൽമാൻ പൊന്നേറ്റിൽ, അൻവർ മണ്ണാറ, ഇർഷാദ് ഇർഫാൻ പൊന്നേറ്റിൽ, വിഷ്ണു സജീവൻ തുടങ്ങിയവർ പങ്കെടുത്തു.