ചേർത്തല: ജീവൻരക്ഷാ മരുന്നിന് ബുദ്ധിമുട്ടിയ അർത്തുങ്കൽ കളപ്പുരയ്ക്കൽ മോളിക്ക് സഹായഹസ്തമായത് അർത്തുങ്കൽ പൊലീസ്.
ചേർത്തലയിൽ ഈ മരുന്ന് കിട്ടാനില്ല. ആലപ്പുഴയിലോ എറണാകുളത്തോ പോകണം. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്നതിനാൽ മരുന്ന് വാങ്ങാൻ കൈയിൽ പണവും ഉണ്ടായിരുന്നില്ല. ഇതറിഞ്ഞ അർത്തുങ്കൽ ജനമൈത്രി പൊലീസ് മോളിയെ സഹായിക്കാൻ മുന്നിട്ടറങ്ങുകയായിരുന്നു. ആലപ്പുഴ നഗരത്തിൽ പലേടത്തും തിരക്കിയിട്ടും മരുന്ന് കിട്ടിയില്ല. അവസാനം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തുനിന്നാണ് മരുന്ന് ലഭിച്ചത്. ഒരു മാസത്തേക്കുള്ള മരുന്നു മോളിക്ക് പൊലീസ് കൈമാറി.