ചേർത്തല: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പൊലീസ് സേനാഗംങ്ങൾക്കും ആരോഗ്യ വകുപ്പിലെ ജീവനക്കാർക്കും ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ചേർത്തല സബ് ഡിസ്ട്രിക്ട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സോഫ്റ്റ് ഡ്രിങ്കുകൾ വിതരണം ചെയ്തു. താലൂക്കിലെ വിവിധ പൊലീസ് സ്റ്റേഷനുകൾ,പരിശോധന കേന്ദ്രങ്ങൾ,പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായിരുന്നു വിതരണം. താലൂക്ക്തല വിതരണോദ്ഘാടനം ചേർത്തല തഹസീൽദാർ ആർ.ഉഷ നിർവഹിച്ചു. റെഡ് ക്രോസ് താലൂക്ക് ചെയർമാൻ പി.പി.രാജേന്ദ്രൻ, വൈസ് ചെയർമാൻ സുരേഷ് മാമ്പറമ്പിൽ, സെക്രട്ടറി വി.എക്‌സ്. ബിനുമോൻ, ജോയിന്റ് സെക്രട്ടറി വി.എക്‌സ്.ബിജുമോൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ബാബു മുള്ളൻചിറ,സീമ രാജു, അഞ്ജു ആന്റണി,അൻജിത്ത് സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.