ആലപ്പുഴ: ചാരായവും കോടയും വാറ്റുപകരണങ്ങളുമായി ആലപ്പുഴ നഗരത്തിൽ നിന്ന് മൂന്ന് യുവാക്കളെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. നഗരസഭ മംഗലം വാർഡിൽ കമ്പിയിൽ വീട്ടിൽ ദീപു (36), പൂത്തുറശേരി വീട്ടിൽ യേശുദാസ് (39), നികർത്തിൽ പൊള്ളയിൽ സാം കുമാർ (33) എന്നിവരാണ് അറസ്റ്റിലായത്. 500 മില്ലി വാറ്റ് ചാരായവും 25 ലിറ്റർ കോടയും വാറ്റുപകരണങ്ങളും ഒന്നാം പ്രതി ദീപുവിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തു. വൈകിട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നോർത്ത് സി.ഐ കെ.പി. വിനോദ്, എസ്.ഐമാരായ ടോൾസൺ പി.ജോസഫ്, എ.എസ്. ഉദയൻ, സി.പി.ഒമാരായ ജോസഫ് ജോയി, വിനോദ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.