rsp

ചാരുംമൂട് : സ്പ്രിംക്‌ളർ കരാർ സി.ബി.ഐ അന്വേഷിക്കുക, പ്രവാസികളെ നാട്ടിൽ എത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സത്വര നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആർ.എസ്.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലാടിസ്ഥാനത്തിൽ സർക്കാർ ഓഫീസുകൾക്ക് മുൻപിൽ നില്പ് സമരം നടത്തി. ഭരണിക്കാവ് ബ്ലോക്ക് ഓഫീസിനു മുന്നിൽ നടത്തിയ നില്പ് സമരം ജില്ലാ സെക്രട്ടറി അഡ്വ കെ സണ്ണിക്കുട്ടി ഉദ്ഘാടനം ചെയ്തു.എം.അമൃതശ്വരൻ, അഡ്വ.സുമേഷ് പ്രസാദ് ചിത്രാലയ, തുളസീധരൻ പിള്ള, സുരേഷ് എന്നിവർ നേതൃത്വം നൽകി..