ആലപ്പുഴ: യൂത്ത് കോൺഗ്രസ് ഭരണിക്കാവ് മണ്ഡലം സെക്രട്ടറി സുഹൈൽ ഹസനെ വധിക്കാൻ ശ്രമിച്ച കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ജില്ലയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ ജ്വാല തെളിക്കും. വൈകിട്ട് 5ന് കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു അറിയിച്ചു.