ചാരുംമൂട്: താമരക്കുളം 4 , 5 വാർഡ് കമ്മി​റ്റികളുടെ നേതൃത്വത്തിൽ മുന്നൂറോളം ധാന്യ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. കിറ്റുകളുടെ വിതരണോദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം പി നിർവഹിച്ചു. ഡി .സി .സി .മെമ്പർ എസ് അനിൽരാജ് ,ബ്ലോക്ക്‌ സെക്രട്ടറി പി എം ഷെരീഫ് എന്നിവർ നേതൃതം നൽകി. കെ .പി .സി .സി .ജനറൽ സെക്രട്ടറി കോശി എം കോശി ,കെ .പി .സി .സി .നിർവാഹകസമിതി അംഗം കെ .സാദിക്ക് അലി ഖാൻ , ഡി .സി .സി .സെക്രട്ടറി ടി .പാപ്പച്ചൻ ,ജി .വേണു ,മന്മഥൻ ,ഹരി , അശോക്‌കുമാർ ,തോമസ് ഡേവിഡ് , മോൻസി ,എന്നിവർ പങ്കെടുത്തു .