photo

ആലപ്പുഴ: വിദേശത്തും അന്യസംസ്ഥാനങ്ങളിലും പഠിക്കുന്ന വിദ്യാർത്ഥികളെ നാട്ടിൽ എത്തിക്കുന്നതിൽ കേന്ദ്ര,സംസ്ഥാന സർക്കാരുകൾ തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി.പ്രവീൺ ആവശ്യപ്പെട്ടു. കെ.എസ്.യു. അമ്പലപ്പുഴ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിനു മുന്നിൽ പ്രതീകാത്മകമായി പേപ്പർ വിമാനം പറത്തി നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രവീൺ. നിയോജകമണ്ഡലം പ്രസിഡന്റെ് നായിഫ് നാസർ, സംസ്ഥാന കോർഡിനേറ്റർ അജയ് ജൃുവൽ കുരൃാക്കോസ്, ഷാദുല ഷാജി, രാഹുൽ രമണൻ എന്നിവർ പങ്കെടുത്തു.