#സാനിട്ടൈസർ നിർമ്മാണത്തിന് നൽകിയത് 3.18ലക്ഷം ലിറ്റർ സ്പിരിറ്റ്,

കഴിഞ്ഞ വർഷത്തേക്കാൾ 800ശതമാനം കേസ് വർദ്ധനവ്

ആലപ്പുഴ: ലോക്ക് ഡൗണി​നെത്തുടർന്ന് മദ്യവി​ല്പന നി​ർത്തി​യതോടെ വ്യാജ മദ്യമൊഴുക്കി​ന് തടയി​ടാൻ ശക്തമായ നടപടി​കളാണ് എക്സൈസ് അധി​കൃതർ നടത്തുന്നത്. ജില്ലയിൽ 169 കേസുകൾ രജിസ്റ്റർ ചെയ്തു. 3.18ലക്ഷം ലി​റ്റർ സ്പി​രി​റ്റും പി​ടി​ച്ചെടുത്തു. എത്തി​പ്പെടാൻ ബുദ്ധി​മുട്ടുള്ള കായലോര മേഖലകളി​ലുൾപ്പടെ ഡ്രോൺ​ പറത്തി​യാണ് അധി​കൃതർ മദ്യമൊഴുക്ക് തടഞ്ഞത്.

കഴിഞ്ഞ വർഷത്തേതുമായി​ നോക്കുമ്പോൾ മദ്യനി​ർമാണവുമായി​ ബന്ധപ്പെട്ട് കേസുകളി​ൽ കുറഞ്ഞ ദി​വസങ്ങൾക്കുള്ളി​ൽ 800 ശതമാനമാണ് വർദ്ധന. പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയതിന് രജിസ്റ്റർ ചെയ്ത 181 കേസുകളിൽ 35,800 രൂപ പിഴ ഈടാക്കി. വ്യാജ മദ്യവും നിരോധിത പുകയില ഉൽപ്പന്നങ്ങളും കടത്തുന്നത് തടയാൻ ഉപയോഗിച്ച മൂന്ന് വാഹനങ്ങൾ പിടിച്ചെടുത്തു. നാല് എൻ.ഡി.പി.എസ് കേസുകളിലായി 37 ഗ്രാം ഗഞ്ചാവ് പിടിച്ചെടുത്തു, കുറ്റക്യത്യത്തിൽ ഏർപ്പെട്ട148 പേർക്കെതിരെ കേസ് എടുത്തു. കേസുകളിലായി പിടികൂടി

31.5 ലക്ഷം ലിറ്റർ സ്പിരിറ്റ്

സാനി​ട്ടൈസർ നി​ർമാണത്തി​ന്

നടപടിക്രമങ്ങൾ പൂർത്തിയാക്കിയ 31.5 ലക്ഷം ലിറ്റർ സ്പിരിറ്റ് സാനിട്ടൈസർ നിർമ്മാണത്തിനായി നൽകി. ജില്ലയിലെ കെ.എസ്.ഡി.പിയ്ക്ക് 298000 ലിറ്ററും പാതിരപ്പളളിയിലെ ഹോംകോയ്ക്ക് 20000 ലിറ്ററും സ്പിരിറ്റും സാനിട്ടൈസർ നിർമ്മാണത്തിന് നൽകി. കൂടാതെ എക്‌സൈസ് ജില്ലാതല കൺട്രോൾ റൂമിൽ ലഭിക്കുന്ന പരാതികളിന്മേൽ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിനായി പ്രത്യേക സ്ട്രൈക്കിംഗ് ഫോഴ്സും രൂപീകരിച്ചു. സ്ഥിരം കുറ്റവാളികളുടെ ലിസ്റ്റ് തയ്യാറാക്കി അവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നു. മദ്യഷോപ്പുകൾ അടഞ്ഞ് കിടക്കുന്ന സാഹചര്യത്തിൽ മദ്യപാന ആസക്തിക്ക് അടിമപ്പെട്ടവരെ ജില്ലയിലെ വിമുക്തി ഡി അഡിക്ഷൻ സെന്ററിൽ അഡ്മിറ്റ് ചെയ്ത് സൗജന്യ ചികിത്സ ലഭ്യമാക്കുന്നു.

""

വ്യാജ മദ്യ നിർമ്മാണം, വിപണനം, മദ്യകടത്ത്, മയക്കുമരുന്നിന്റെ ഉപഭോഗം വിപണനം എന്നിവയെക്കുറിച്ച് വിവരം ലഭിക്കുന്നവർ 0477-2252049 ഫോൺ നമ്പറിൽ വിളിച്ച് അറിയിക്കണമെന്ന് ആലപ്പുഴ ഡെപ്യൂട്ടി എക്‌സൈസ് കമ്മി​ഷണർ ഷാജി എസ്. രാജൻ അറിയിച്ചു.

..............................

പിടിച്ചെടുത്ത സ്പി​രി​റ്റ് ലിറ്റർ കണക്കിൽ

ചാരായം-158

ഇൻഡ്യൻ നിർമ്മിത വിദേശ മദ്യം-18.1

വാഷ്-10711

അരിഷ്ടം-707

വിദേശ നിർമ്മിത വിദേശ മദ്യം-3

വ്യാജ മദ്യം-05

കളള്-83
വൈൻ-261

ഹാൻസ്-665 പായ്ക്കറ്റ്

പുകയില ഉത്പന്നങ്ങൾ-7.32കിലോ