ആലപ്പുഴ : സംസ്ഥാനത്ത് രണ്ട് ആശാ പ്രവർത്തകർക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ ആശ പ്രവർത്തകർക്ക് അടിയന്തരമായി സുരക്ഷാ സംവിധാനങ്ങൾ ഉറപ്പ് വരുത്തണമെന്ന് ആശ വർക്കേഴ്സ് യൂണിയൻ ( സി.ഐ.ടി.യു) ജില്ലാ സെക്രട്ടറി ഗീതാഭായി ആവശ്യപ്പെട്ടു.