ചേർത്തല:സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി കൊറോണകാലത്ത് നടത്തിവന്ന ഡോക്ടർ ലൈവ് സമാപിച്ചു. കൃഷിയെ പ്രോത്സാഹിപ്പിക്കാനായി 'അഗ്രിലൈവ് ഇനി നടത്തും.
ചെയർമാൻ കെ. രാജപ്പൻ നായർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഫിസിഷ്യൻ,ഓർത്തോ,ഗൈനക്,ഇ.എൻ.ടി.സർജറി,നേത്ര ശിശുരോഗ വിദഗ്ദ്ധരുൾപ്പടെ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗവും സാന്ത്വനം ഭാരവാഹിയുമായ
പി. ഡി. സബീഷാണ് പരിപാടി നയിച്ചത്.
അഗ്രിലൈവിൽ വിത്തുകൾ എങ്ങനെ ശാസ്ത്രീയമായി കൃഷി ചെയ്യണമെന്ന് മുൻ കൃഷി ഓഫീസർ ആയിരുന്ന ടി. എസ്. വിശ്വൻ വിശദീകരിക്കും. നമ്പർ : 9947561169. അഗ്റി ലൈവ് കെ.എം.സി.എൻ ന്യൂസ് ചാനലിലും, കെ.എൽ.32കരപ്പുറം ലൈവ് ഫേസ് ബുക്ക് ഗ്രൂപ്പിലും നാളെ(ബുധൻ) മൂന്ന് മുതൽ ഒരുമണിക്കൂർ തത്സമയം ഉണ്ടാകുമെന്ന് സാന്ത്വനം ചെയർമാൻ കെ. രാജപ്പൻനായർ അറിയിച്ചു.