ഹരിപ്പാട്: സ്വാതന്ത്ര്യ സമര സേനാനിയും നവോത്ഥാന നായകനുമായ ടി.കെ മാധവന്റെ തൊണ്ണൂറാം ചരമ വാർഷികത്തോടനുബന്ധിച്ച് കെ.എസ്.യു ടി.കെ.എം.എം കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് കെ. എസ് ഹരികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ആര്യ കൃഷ്ണൻ അദ്ധ്യക്ഷനായി. അബാദ് ലുത്ഫി, മനു നങ്ങ്യാർകുളങ്ങര, വി.കെ നാഥൻ, ഷാനിൽ സാജൻ, വൈശാഖ് പൊന്മുടി, ഗോകുൽ നാഥ്, അനന്തു തുടങ്ങിയവർ നേതൃത്വം നൽകി.