bsn

ഹരിപ്പാട്: എസ്. എൻ ട്രസ്റ്റ്‌ നങ്ങ്യാർകുളങ്ങര റീജിയൺ എസ്. എൻ. ഡി. പി യോഗം കാർത്തികപ്പള്ളി യൂണിയൻ, ചേപ്പാട് യൂണിയൻ എന്നിവയുടെ സംയുക്‌താഭിമുഖ്യത്തിൽ ടി​. കെ മാധവന്റെ 90-ാം ചരമ വാർഷികം നങ്ങ്യാർകുളങ്ങര ടി. കെ. എം. എം കോളേജിൽ ആചരിച്ചു. പുഷ്പാർച്ചന, സമൂഹപ്രാർത്ഥന എന്നിവ നടന്നു. ആർ. ഡി. സി കൺവീനറും കാർത്തികപ്പള്ളി യൂണിയൻ പ്രസിഡന്റുമായ കെ. അശോകപണിക്കർ, ആർ.ഡി. സി ചെയർമാനും ചേപ്പാട് യൂണിയൻ പ്രസിഡന്റുമായ എസ്. സലികുമാർ, കാർത്തികപ്പള്ളി യൂണിയൻ സെക്രട്ടറി അഡ്വ. ആർ. രാജേഷ്ചന്ദ്രൻ, ചേപ്പാട് യൂണിയൻ സെക്രട്ടറി എൻ. അശോകൻ, എസ്. എൻ. ഡി. പി യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ സി. സുഭാഷ്, എം കെ ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്തു.