കായംകുളം: വൈക്കം സത്യാഗ്രഹ നായകൻ ദേശാഭിമാനി ടി.കെ .മാധവന്റെ സ്മൃതി മണ്ഡപത്തിൽ കായംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.
ബ്ലോക്ക് പ്രസിഡന്റ് എ.ജെ.ഷാജഹാൻ ,ജില്ലാ ജനറൽ സെക്രട്ടറിമാരായ ചെങ്കിളിരാജൻ ,ജോൺ കെ.മാത്യൂ ശ്രീജിത്ത് പത്തിയൂർ ,വി എം.അമ്പിളി മോൻ ,പി. സോമശേഖരൻ ,രാമചന്ദ്രൻ ,ബി.എൻ ശ്രീ രാജ്, സുനിൽ ,ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.
സ്മൃതി മണ്ഡപം സർക്കാർ ഏറ്റെടുത്ത് സാംസകാരിക പഠന കേന്ദ്രം സ്ഥാപിക്കണമെന്ന് ഷാജഹാൻ ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് സാംസ്കാരിക വകുപ്പ് മന്ത്രിക്ക് നിവേതനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.