കായംകുളം: കായംകുളത്ത് റോഡരി​കിലെ അനധികൃത തട്ടുകടകൾ നീക്കം ചെയ്തു. റോഡ് കയ്യേറി കച്ചവടം നടത്തുന്നത് അനുവദിക്കില്ലെന്ന് ഇന്നലെ കായംകുളത്ത് എത്തിയ മന്ത്രി ജി.സുധാകരനും പറഞ്ഞു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അശ്രദ്ധയാണ് വഴിയോര കച്ചവടം വ്യാപകമാകാൻ കാരണമെന്നും ഇത്തരക്കാരെ സംരക്ഷിക്കുന്ന സമീപനം ജനപ്രതിനിധികൾക്ക് ചേർന്നതല്ലെന്നും സുധാകരൻ പറഞ്ഞു.

കഴിഞ്ഞ ദിവസം പൊലീസും നഗരസഭ അധികൃതരും തട്ടുകടകൾ പൊളിക്കാൻ ശ്രമിച്ചപ്പോൾ പ്രതിഷേധവുമായി കച്ചവടക്കാരും യൂണിയൻ നേതാക്കളും എത്തിയിരുന്നു. തുടർന്നു നടന്ന ചർച്ചയിൽ അടുത്ത ദിവസം തങ്ങൾ തന്നെ കടകൾ നീക്കം ചെയ്യാമെന്നു സമ്മതിക്കുകയായിരുന്നു. എന്നാൽ ഒത്തുതീർപ്പു വ്യവസ്ഥ പാലിക്കാതിരുന്നതോടെ പൊലീസും നഗരസഭ അധികൃതരുമെത്തി കടകൾ പൊളിച്ചു നീക്കുകയായിരുന്നു.

.ഗവ.ഹൈസ്കൂളിനു മുൻവശം, കോടതി റോഡ്, ലിങ്ക് റോഡ് എന്നിവിടങ്ങളിലെ തട്ടുകടകളാണ് പൊളിച്ചു നീക്കിയത്.