അമ്പലപ്പുഴ: ഇടവേളയ്ക്ക് ശേഷം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒ .പി വിഭാഗത്തിൽ ഇന്നലെ രോഗികളുടെ തിരക്കേറി.അസ്ഥി വിഭാഗം, ശസ്ത്രക്രിയ വിഭാഗം, മെഡിസിൻ വിഭാഗം ഒ.പികൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും, അടിയന്തര ചികിത്സ ആവശ്യമില്ലാത്തവർ എത്തരുതെന്നാണ് കർശന നിർദ്ദേശം നൽകിയിരുന്നെങ്കിലും ഇന്നലെ എല്ലാ വിലക്കുകളും ലംഘിക്കപ്പെട്ടു. അത്യാവശ്യ ചികിത്സ ആവശ്യമില്ലാത്തവരുമാണ് വന്നവരിലേറെയും. ജില്ലയിൽ ലോക്ക് ഡൗണിന് ഇളവു വന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മാസ്ക്ക് ധരിക്കാതെയാണ് ഭൂരിഭാഗവും എത്തിയത്. ഇതും ആശങ്ക ഉളവാക്കി. 100 ഓളം പേരാണ് അകലം പാലിക്കാതെ രണ്ട് നിരകളിലായി ഫാർമസിയിൽ മരുന്നു വാങ്ങാൻ നിന്നത്.
രോഗികൾ കൂട്ടമായി എത്തുന്നത് കോവിഡ് വ്യാപനത്തിന് കാരണമാകുമോ എന്ന ഭയത്തിലാണ് ആശുപത്രി ജീവനക്കാർ.