ചേർത്തല: വേമ്പനാട്ടു കായലിലും ഇടത്തോടുകളിലും മാലിന്യം നിറഞ്ഞ് കക്കാ മത്സ്യത്തൊഴിലാളികളുടെ തൊഴിൽ സാദ്ധ്യത ഇല്ലാതായ സാഹചര്യത്തിൽ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഉടനെ തുറക്കണമെന്ന് ആലപ്പി ഡിസ്ട്രിക്ട് കക്കാ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ആവശ്യപ്പെട്ടു.
മാർച്ചിലാണ് സാധാരണയായി ഷട്ടറുകൾ തുറക്കുന്നത്.ഏപ്രിൽ അവസാനിക്കാറായിട്ടും ഇതുസംബന്ധിച്ച് തീരുമാനമൊന്നും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. അടിയന്തിരമായി ഷട്ടറുകൾ തുറന്ന് പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന് യൂണിയൻ പ്രസിഡന്റ് പി.എസ്.ഷാജിയും ജനറൽ സെക്രട്ടറി സി.കെ.സുരേന്ദ്രനും ആവശ്യപ്പെട്ടു.