ആലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേയിൽ അടിഞ്ഞുകൂടിയ എക്കലും മണ്ണും നീക്കം ചെയ്യുന്ന ജോലികൾ പുനരാരംഭിച്ച് മേയ് അവസാനത്തോടെ പൂർത്തിയാക്കാൻ ഇറിഗേഷൻ വകുപ്പിന് കളക്ടർ നിർദേശം നൽകി.
നാലു ലക്ഷം ക്യുബിക് മീറ്റർ മണ്ണാണ് ഡ്രെഡ്ജ് ചെയ്ത് നീക്കേണ്ടത്. സ്പിൽവേ മുതൽ വീയപുരം വരെയുള്ള 11 കിലോമീറ്റർ ദൂരത്താണ് മണ്ണടിഞ്ഞിട്ടുള്ളത്.

കഴിഞ്ഞദിവസം മന്ത്രി ജി.സുധാകരന്റെ നേതൃത്വത്തിൽ നടന്ന മഴക്കാല പൂർവ ശുചീകരണ അവലോകനയോഗത്തിൽ തോട്ടപ്പള്ളി സ്പിൽവേയിലെ പ്രവൃത്തികൾ പുനരാരംഭിക്കാൻ തീരുമാനമായിരുന്നു.