മാവേലിക്കര- വൈക്കം സത്യാഗ്രഹ നായകൻ ദേശാഭിമാനി ടി.കെ.മാധവന്റെ 90-ാം ചരമവാർഷികാചാരണത്തോട് അനുബന്ധിച്ച് ചെട്ടികുളങ്ങരയിലുള്ള സ്‌മൃതി മണ്ഡപത്തിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ.എം.ലിജുവിന്റെ നേതൃത്വത്തിൽ പുഷ്‌പാർച്ചന നടത്തി. തുടർന്ന് ആലപ്പുഴ ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിൽ ഡി.സി.സി ഭാരവാഹികളായ എ.ജെ.ഷാജഹാൻ, ചെങ്കിളിൽ രാജൻ, ജോൺ കെ.മാത്യു, ശ്രീജിത്ത് പത്തിയൂർ, പി.സോമശേഖരൻ, അനീഷ് കരിപ്പുഴ തുടങ്ങിയവർ സംസാരിച്ചു.