മാവേലിക്കര: മാന്നാർ പഞ്ചായത്തിലെ 14ാം വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും സൗജന്യമായി മാസ്ക് വിതരണം ചെയ്തു. കുളഞ്ഞിക്കാരാഴ്മ കുടുംബക്ഷേമ ഉപകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ് എ.ഡി.എസ് സെക്രട്ടറിക്ക് മാസ്ക് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. വാർഡിലെ കുടുംബശ്രീ പ്രവർത്തകരാണ് മാസ്കിന്റെ വിതരണം നടത്തുന്നത്. പഞ്ചായത്ത് അംഗം ബി.കെ.പ്രസാദ്, കെ.പ്രശാന്ത് കുമാർ, കെ.രാജൻ, കെ.വി.മുരളീധരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.