photo


ആലപ്പുഴ: ഇന്ത്യൻ മിഷനറി സൊസൈറ്റി (ഐ.എം.എസ്) ഡൽഹി മുൻ പ്രൊവിൻഷ്യാൾ സുപ്പീരിയറും പറവൂർ ഐ.എം.എസ് ധ്യാനഭവൻ മുൻ സുപ്പീരിയറുമായ ഫാ. ദിനേശ് (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പറവൂർ ഐ.എം.എസ് ധ്യാനഭവനിൽ. ആലപ്പുഴ രൂപതാദ്ധ്യക്ഷൻ ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ കാർമികത്വം വഹിക്കും.
ഇടുക്കി ജില്ലയിലെ തൊടുപുഴ കരിമണ്ണൂർ കുന്നപ്പള്ളി വീട്ടിൽ പരേതരായ ഔസേഫ്-അന്ന ദമ്പതികളുടെ മകനായ സെബാസ്റ്റ്യൻ 1975 ഡിസംബർ 22ന് പൗരോഹിത്യം സ്വീകരിച്ചപ്പോൾ ദിനേശ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. 28 വർഷക്കാലം വടക്കേ ഇന്ത്യയിലും ഓസ്ട്രേലിയയിലെ ഫിജിയിലും മിഷൻ പ്രവർത്തനം നടത്തിയശേഷം 2003ൽ ആലപ്പുഴ ഐ.എം.എസിൽ എത്തി. ആറുവർഷക്കാലം സുപ്പീരിയറായും പിന്നീട് ഡൽഹി പ്രൊവിൻഷ്യാൽ സുപ്പീരിയറായും സേവനമനുഷ്ഠിച്ചു. കഴിഞ്ഞ രണ്ടുവർഷമായി ആലപ്പുഴ ഐ.എം.എസിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. സഹോദരങ്ങൾ:ത്രേസ്യാമ്മ, സാവിയോ, പരേതരായ ജോസഫ്, മേരി, ആൽബർട്ട് .