ചേർത്തല:കണ്ണിന് അപൂർവ കാൻസർ രോഗം ബാധിച്ച ഒന്നരവവയസുകാരി അൻവിത മൂന്നാമത്തെ കീമോ ചികിത്സയ്ക്ക് മുന്നോടിയായി ഇന്ന് ഹൈദരാബാദിലെ എൽ.വി.പ്രസാദ് ആശുപത്രിയിലെത്തും.ഇവിടുത്തെ പരിശോധനകൾക്കു ശേഷം നാളെ അപ്പോളോ ആശുപത്രിയിലാണ് കീമോ ചെയ്യുന്നത്.
ചേർത്തല മുനിസിപ്പൽ 24-ാം വാർഡിൽ കിഴക്കേ നാൽപതിൽ മുണ്ടുവെളി വിനീത് വിജയന്റെ മകളാണ് അൻവിത.സി.പി.എം ചേർത്തല ഏരിയ കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ ഹൈടെക് ആമ്പുലൻസിലാണ് ഇവർ ഹൈദരാബാദിലേക്ക് പോയത്.